കാസറഗോഡ് ജില്ലാ കലോത്സവം ; ഭരതനാട്യത്തിലും , മോഹിനിയാട്ടത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കി ബളാൽ സ്വദേശിനി ദേവാർച്ചന
വെള്ളരിക്കുണ്ട് : കാസറഗോഡ് റവന്യൂ ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിലും , മോഹിനിയാട്ടത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കി ബളാൽ സ്വദേശിനി ദേവാർച്ചന. എച്ച് എസ് എസ് വിഭാഗം ഭരതനാട്യ മത്സരത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും, മോഹിനിയാട്ടത്തിൽ 'എ ഗ്രേഡും കരസ്ഥമാക്കിയ ദേവാർച്ചന ചായ്യോത്തെ ജി.എച്ച്.എസ് സ്കൂൾ വിദ്യാർത്ഥിനിയാണ് . ബളാൽ സ്വദേശികളായ രാജേന്ദ്രൻ- രജനി ദമ്പതികളുടെ മകളാണ്. വെള്ളരിക്കുണ്ട് തപസ്യയിലെ സന്തോഷ് നാട്യാഞ്ജലിയുടെ ശിക്ഷണത്തിൽ പന്ത്രണ്ട് വർഷമായി നൃത്തം അഭ്യസിക്കുന്നു.
No comments