പെരിയ ജവഹർ നവോദയ വിദ്യാലയം ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികൾക്കായി റാണിപുരത്ത് കാട്ടുതീ ബോധവല്ക്കരണ ക്ലാസും വനയാത്രയും നടത്തി
റാണിപുരം : കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്ക്കരണ വിഭാഗം കാസറഗോഡ് ഡിവിഷൻ പെരിയ ജവഹർ നവോദയ വിദ്യാലയംഇക്കോ ക്ലബ്ബ് വിദ്യാർത്ഥികൾക്കായി റാണിപുരത്ത് കാട്ടുതീ ബോധവല്ക്കരണ ക്ലാസും വനയാത്രയും നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് ജോർജ് ടി അദ്ധ്യക്ഷത വഹിച്ചു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ , വിദ്യാലയം ഇക്കോ ക്ലബ്ബ് കൺവീനർ പി പ്രജീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി സേസപ്പ , പി സി യശോദ, കെ ആർ ബിനു, കെ.നാരായണൻ നായ്ക്ക് , കെ. ആർ വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി വിമൽ രാജ്, ബി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ഫയർ ആന്റ് റസ്ക്യൂ ഓഫീസർ കെ കൃഷ്ണ രാജ്, നാച്ചുറലിസ്റ്റ് കെ എം അനൂപ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
No comments