Breaking News

ഇ.എം എസ്സ് സ്മാരക റഫറൻസ് ലൈബ്രറി ഉൽഘാടനം ചെയ്തു


കിനാനൂർ : കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോയിത്തട്ടയിൽ പൂർത്തിയാക്കിയ ഇ.എം എസ്സ് സ്മാരക റഫറൻസ് ലൈബ്രറി ഉൽഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. രവി ഉൽഘാടനം ചെയ്തു. ചടങ്ങിൽ കുടുംബാരോഗ്യ കേന്ദ്രം സോളാർ വൈദ്യുതികരണം തുമ്പൂർമുഴി,ലൈഫ് വീടുകളുടെ താക്കോൽ ദാനം, ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണം എന്നിവയുമുണ്ടായി.

വൈസ് 'പ്രസിഡൻ്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി: എൻജിനിയർ കെ. ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. ശകുന്തള മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി ചന്ദ്രൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാരായ സി.എച്ച് അബ്ദുൾ നാസർ, കെ.വി അജിത് കുമാർ, ഷൈജമ്മ ബെന്നി, പഞ്ചായത്തംഗങ്ങളായ , ഉമേശൻ വേളൂർ കെ. യശോദ ,മനോജ് തോമസ്സ്, ഡോ മേഘപ്രിയ, ഡോ. അഭിറാം,സി.ഡി എസ് ചെയർപേഴ്സൺ ഉഷാ രാജു,പാറക്കോൽ രാജൻ, ഏ ആർ സോമൻ മാസ്റ്റർ, കയനി മോഹനൻ സി.വി. സുകേഷ് കുമാർ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, അഡ്വ.കെ. രാജഗോപാലൻ, പി.ടി. നന്ദകുമാർ, സി.എംഇബ്രാഹിം, രാഘവൻ കൂലേരി, എൻ വിജയൻ, പി.പി. രാജേഷ് എന്നിവർ സംസാരിച്ചു. ബാബു ടി.വി സ്വാഗതവും, സുരേഷ ബാബു നന്ദിയും പറഞ്ഞു. .

No comments