എടനീര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരം കവര്‍ന്നു
എടനീര്‍ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു. ചുറ്റമ്പലത്തിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഞായറാഴ്ച രാവിലെ ശാന്തിക്കാരന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ക്ഷേത്ര ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments