ബൈക്കിൽ വൻ മയക്കുമരുന്ന് കടത്ത് ; രണ്ട് പേരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു
കാസര്‍കോട് : 24.15 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍, ഹിദായത്ത് നഗര്‍, ജെ.പി നഗറിലെ എം.നൗഷാദ്, ഹിദായത്ത് നഗര്‍, ചെട്ടുംകുഴി ഹൗസിലെ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പാറക്കട്ട ജംഗ്ഷനില്‍ നിന്ന് മീപ്പുഗിരി ഭാഗത്തേക്ക് കെഎല്‍ 14 ആര്‍ 7613 നമ്പര്‍ ബൈകില്‍ പോവുകയായിരുന്ന പ്രതികളെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഹനവും കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ടൗണ്‍ എസ്‌ഐ എം.പി പ്രദീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ്, എന്‍ വിമല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
No comments