Breaking News

ബങ്കളം ഗുരുമഠം 
ആശ്രമന്ദിരം തുറന്നു


ബങ്കളം : ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ബ്രാഞ്ചായ ബങ്കളം ശ്രീനാരായണ ഗുരുമഠം ആശ്രമന്ദിരം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നാടിന് സമർപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന ശ്രീനാരായണ ഭക്തരുടെ സാന്നിധ്യത്തിലാണ് സമർപ്പണ ചടങ്ങുകൾ നടന്നത്.
സച്ചിദാനന്ദ സ്വാമികളുടെ മുഖ്യകാർമികത്വത്തിൽ പാലുകാച്ചൽ ചടങ്ങും നടത്തി. ശിവഗിരി മഠത്തിൽ നിന്നെത്തിയ സന്യാസി ശ്രേഷ്ഠന്മാരും സംബന്ധിച്ചു. എസ്‌എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രാർഥനാ മന്ദിരവും ട്രഷറർ സ്വാമി ശാരദാനന്ദ ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. തുടർന്ന് ചേർന്ന മഹാസമ്മേളനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ , ബങ്കളം ജമാഅത്ത് ഖത്തീബ് ഇമാം മുഹമ്മദ് ഇർഷാദ് ഫൈസി, കാലിച്ചാനടുക്കം സെന്റ് ജോസഫ് ചർച്ച് വികാരി ഫാ.സുനീഷ് പുതുകുളങ്ങര എന്നിവർ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സാന്ദ്രാനന്ദ, ഊർമിള രമേഷ്, അഡ്വ. കെ സത്യൻ, കെ ടി ബാലകൃഷ്ണൻ, വിനയകുമാർ പുന്നത്ത്, ടി കൃഷ്ണൻ, പി കെ മുഹമദ് ഭിലായ്, കെ പ്രഭാകരൻ, വി നാരായണൻ, മുൻ എംഎൽഎ എം നാരായണൻ, എ വേലായുധൻ, അഡ്വ.കെ സി ശശീന്ദ്രൻ, പി വി വേണുഗോപാൽ, വി വിജയരംഗൻ, സി നാരായണൻ എന്നിവർ സംസാരിച്ചു. സ്വാമി സുരേശ്വരാനന്ദ സ്വാഗതവും വിനോദ് ആറ്റിപ്പിൽ നന്ദിയും പറഞ്ഞു.


No comments