മിനുട്ടുകൾ കൊണ്ട് വ്യത്യസ്തങ്ങളായ വിവിധതരം ഗിഫ്റ്റ് ബോക്സുകൾ ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പെരുമ്പട്ട സ്വദേശിനി
കുന്നുംകൈ : മിനുട്ടുകൾ കൊണ്ട് വ്യത്യസ്തങ്ങളായ വിവിധതരം ഗിഫ്റ്റ് ബോക്സുകൾ ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് പെരുമ്പട്ട സൈനിയ്യ വിമൻസ് കോളേജ് പൂർവ്വവിദ്യാർത്ഥി, കാക്കടവ് അരിങ്കല്ല് പി.കെ. സി. നഫീസത്ത് എന്ന ഇരുപത്തൊന്നു കാരി, റെക്കോർഡ് അധികൃതർ നിർദ്ദേശിച്ച കണ്ടീഷനുകൾ എല്ലാം വളരെ കൃത്യമായി പൂർത്തിയാക്കിയ ശേഷമാണ് അവാർഡിന് തെരെഞ്ഞെടുത്ത്. പെരുമ്പട്ട സൈനിയ്യ വിമൻസ് കോളേജിൽ നിന്ന് സൈനിയ്യ ബിരുദവും, ദാറുൽ ഹുദ ഇസ്‌ലാമിക്
യൂണിവേഴ്സിറ്റിയുടെ മഹദിയ്യ ബിരുദവും നേടിയിട്ടുണ്ട്, സൈക്കോളജിയിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് നിലവിൽ സീസ് എഡ്യു ടെക്കിൽ എം ടി ടി സി വിദ്യാർത്ഥിനിയുമാണ്.
കാക്കടവ് പാലത്തിനു സമീപം പാലത്തിന് സമീപം സ്വന്തമായി ഗിഫ്റ്റ് ഐറ്റംസ് ഉണ്ടാക്കി വിൽക്കുന്ന കട നടത്തുന്നുമുണ്ട്.
അരിങ്കല്ല് മുസ്ലിം ജമാഅത്ത് സെക്രട്ടറി എ.ജി മുഹമ്മദ് കുഞ്ഞിയുടെയും പി.കെ.സി. ആയിഷ പെരുമ്പട്ടയുടെയും മകളാണ്
No comments