കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ; പാണത്തൂർ മുതൽ ഒടയംഞ്ചാൽ വരെ വിളംബര ജാഥ നടത്തി
രാജപുരം : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേർസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം നവമ്പർ മാസം 25 26 തിയ്യതികളിലായി ചുള്ളിക്കര മേരീ ടാക്കീസ് ഓഡിറ്റോറിയത്തിൽ നടക്കുന്നതിൻ്റെ ഭാഗമായി പാണത്തൂർ മുതൽ ഒടയഞ്ചാൽ വരെ വിളംബര ജാഥ നടത്തി ജാഥയുടെ ഉൽഘാടനം പാണത്തൂരിൽ പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം കുര്യാക്കോസ് ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പുരുഷോത്തമൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് മണി ടി വി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ കൃഷ്ണൻ കൊട്ടോടി , മുൻ ജില്ലാ പ്രസിഡണ്ട് ബി സുരേഷ് കുമാർ, മുൻ ജില്ലാ സെക്രട്ടറി മധുസൂദനൻ നായർ പി , ജില്ലാ ജോയിൻ്റ് സെക്രട്ടറി വിദ്യാധരൻ പരപ്പ, ജില്ലാ കമ്മിറ്റി അംഗം സുകുമാരൻ ബങ്കളം എന്നിവർ സംസാരിച്ചു
No comments