Breaking News

പനത്തടി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു


പനത്തടി : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട പനത്തടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു..കുളപ്പുറം, പൂടങ്കല്ലടുക്കം, പനത്തടി ഇരിക്കും കല്ല്, ബളാന്തോട് കാപ്പിത്തോട്ടം ജംഗ്ഷൻ,  പാണത്തൂർ കമ്പിക്കാനം ജംഗ്ഷൻ,  പാണത്തൂർ കാഞ്ഞിരത്തിങ്കാൽ അയ്യപ്പ ക്ഷേത്രത്തിന്  മുൻവശം  എന്നിവിടങ്ങളിൽ സ്ഥാപിച്ച ലൈറ്റുകളാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ഇടങ്ങളിലായി  കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ബാലചന്ദ്രൻ നായർ, പനത്തടി  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ജെ ജയിംസ്, എൻ വിൻസൻ്റ്,  കെ.കെ വേണുഗോപാൽ, രാധാ സുകുമാരൻ, സജിനി മോൾ, സൗമ്യ മോൾ പി.കെ, വിവിധ രാഷ്ട്രീയ കക്ഷി  നേതാക്കൾ, മർച്ചൻ്റ്  അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.


No comments