Breaking News

ജില്ലയിൽ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ തെളിവെടുപ്പ് നടത്തി


കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ 571-ാമത് സിറ്റിംഗ് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തി. നാല് പരാതികളിന്‍മേല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി.ശശിധരന്‍, കമ്മീഷന്‍ അംഗം ഡോ.എ.വി.ജോര്‍ജ് എന്നിവര്‍ തെളിവെടുപ്പ് നടത്തി. വരും നാളുകളിലും കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ സിറ്റിങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷനിലെ ഉദ്യോഗസ്ഥരും സിറ്റിംഗില്‍ പങ്കെടുത്തു.


No comments