Breaking News

വർദ്ധിച്ചു വരുന്ന കള്ള ടാക്സികൾക്കെതിരെയും അനധികൃത റെന്റെ കാറുകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിന് മുൻപിൽ ധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട് : കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കാസർഗോഡ് ജില്ല 79 സോണിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിന് മുൻപിൽ ധർണ്ണ സമരം നടത്തി.

വർദ്ധിച്ചു വരുന്ന കള്ള ടാക്സികൾക്കെതിരെയും അനധികൃത റെന്റെ കാറുകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും  ടാക്സി വാഹനങ്ങളിൽ ജി പി എസ് സംവിധാനം കൃത്യമായി നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ജി പി എസ് റീചാർജ് തുക കുറക്കണമെന്നും കോൺട്രാക്ട് ക്യാരജ് പെർമിറ്റ് വാഹനങ്ങൾക്ക് വരുന്ന 105 രൂപ അറിയർ നിർത്തലാക്കണമെന്നും സമരം നടത്തുന്ന ഡ്രൈവർമാർ ആവശ്യപ്പെട്ടു.

സംസ്ഥാന സമിതി അംഗം ടോമി ഭീമനടി സമരം ഉത്ഘാടനം ചെയ്തു. ശിവദാസൻ ബിരിക്കുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ ജയൻ ചോയംകോട് ആദ്യക്ഷനായി. ഉമേശൻ കള്ളാർ മുഖ്യപ്രഭാഷണം നടത്തി. സമരത്തിന് ആശംസകളുമായി 60 സോൺ സെക്രട്ടറി അസ്‌ലം കാഞ്ഞങ്ങാട്, 16 സോൺ പ്രസിഡന്റ്‌ പ്രഭാകരൻ പെരിയ, ജില്ലാ രക്ഷാധികാരി ബഷീർ വെള്ളരിക്കുണ്ട് എന്നിവർ സംസാരിച്ചു. ധനേഷ് ബളാംതോട് നന്ദി പറഞ്ഞു.

No comments