Breaking News

'നാട്ടറിവും, വീട്ടു വിശേഷങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഉത്തര കേരള ക്വിസ് മത്സരം നീലേശ്വരം പള്ളിക്കരയിൽ സംഘടിപ്പിച്ചു.


നീലേശ്വരം: കാസർകോട് ജില്ലാ ക്വിസ് അസോസിയേഷന്റെ സഹകരണത്തോടെ നീലേശ്വരം പള്ളിക്കര കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് 'നാട്ടറിവും, വീട്ടു വിശേഷങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ വിഭാഗങ്ങളിലായി ഉത്തര കേരള ക്വിസ് മത്സരം നീലേശ്വരം പള്ളിക്കര സെൻറ് ആൻസ് എ.യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പടന്നക്കാട് കാർഷിക കോളേജ് പ്രൊഫ: ഡോ.പി.കെ. മിനി ഉദ്ഘാടനം ചെയ്തു.സജീവൻ വെങ്ങാട്ട് അധ്യക്ഷനായി.ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി വി.തമ്പാൻ, കെ.രഘു,വി.വി. രമേശൻ,കെ.ടി. ഗണേശൻ,സി. എച്ച്. മനോജ്,പി.എസ്. അനിൽ കുമാർ,എം. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.

       വിജയികൾക്ക് ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ: കെ.പി.ജയരാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.പി. രവീന്ദ്രൻ കണ്ണോത്ത് എന്നിവർ സമ്മാന വിതരണം നടത്തി. ക്വിസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ടി.വി. വിജയൻ, | അനിൽകുമാർ,കെ. വിജിത്ത്, കെ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.ഭാസ്ക്കരൻ കൊയോങ്കര മത്സരം നിയന്ത്രിച്ചു.കാസർഗോഡ് എല്ലാ ക്വിസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻറ് ടി.വി. വിജയൻ,സെക്രട്ടറി വി. തമ്പാൻ, കോ-ഓഡിനേറ്റർ കെ.വിജിത്ത് എന്നിവരെ ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ:കെ.പി. ജയരാജൻ സ്നേഹോപഹാരം നൽകി അനുമോദിച്ചു.

     ഏഴ് വയസുകാരൻ ഗവ:എൽ.പി.എസ് കോട്ടച്ചേരിയിലെ സൂര്യനാരായണൻ മുതൽ 75-ലെത്തിയ ചീമേനിയിലെ കെ.ടി. ഭാസ്കരൻ വരെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്വിസ്സിൽ യഥാക്രമം ഒന്നും, രണ്ടും,മൂന്നും സ്ഥാനം കരസ്ഥമാക്കിയവർ-

എൽ.പി.വിഭാഗം

   സൂര്യനാരായണൻ മാവുങ്കാൽ, ശ്രീഷ്ണ ആർ നായർ ആലിൻ കീഴിൽ, ശ്രീനന്ദ.കെ.വി പേക്കടം.

യു.പി.വിഭാഗം

ആസ്മിക പള്ളിക്കര, ശ്രേയ പാർവതി പെരിയങ്ങാനം, ഋഷികേശ് നീലേശ്വരം.

ഹൈസ്കൂൾ വിഭാഗം

ദേവധീഷ്ണ ചാത്തമത്ത്, സിദ്ധാർത്ഥ് കാരാട്ടു വയൽ,ആവണി കൃഷ്ണ പള്ളിക്കര.

പൊതുവിഭാഗത്തിൽ നീലേശ്വരത്തെ വി.വി. രമേശൻ, കെ.ടി.ഉഷ, ബി.ആർ.രാഖി എന്നിവർ ഒന്നും,രണ്ടും, മൂന്നും സ്ഥാനത്തിനർഹരായി.

No comments