നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു
കരിന്തളം : നീലേശ്വരം അഞ്ഞുറ്റമ്പലം വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു. കുടുംബത്തിൻ്റെ അത്താണിയായിരുന്ന ഈ ചെറുപ്പക്കാരുടെ കുടുംബത്തിനോടെപ്പം എന്നും കൂടെയുണ്ടാകുമെന്നും സാധ്യമായതെല്ലാം കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം പി കുടുംബത്തിന് ഉറപ്പ് നല്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കുടുംബത്തിലെ ഒരാൾക്ക് ജോലി നല്കണമെന്നാവശ്യപ്പെടും വളരെ സാധാരണ കുടുംബമാണ് മരണമടഞ്ഞവരെല്ലാം ' ഇവരുടെ കുട്ടികൾക്ക് പൂർണ്ണ സംരക്ഷണമുണ്ടാകണമെങ്കിൽ ഒരു ജോലിയും, സാമ്പത്തിക സഹായവും നല്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യു ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി വി ഭാവനൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് ഉമേശൻ വേളൂർ,കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് ,INTUC നേതാവ് സി ഒ സജി, മണ്ഡലം ഭാരവാഹികളായ അജയൻ വേളൂർ, ജയകുമാർ ചാമക്കുഴി, ജനാർദ്ദനൻ കക്കോൾ, അശോകൻ ആറളം, ബാലഗോപാലൻ , മേരിക്കുട്ടി മാത്യു. , ഷൈലജ ചെറുവ, ലക്ഷ്മി ടീച്ചർ കക്കോൾ, ശ്യാമള കുവാറ്റി,ദാമോദരൻ കിണാവൂർ, വിഷ്ണു പ്രകാശ്, നാരായണൻ കിണാവൂർ, ജയനാരായണൻ പി , തുടങ്ങിയവർ എം പി യോടെപ്പമുണ്ടായത് .
No comments