ശിശുദിനം ആഘോഷമാക്കി കുട്ടികൾക്കൊപ്പം പരപ്പ പ്രിയദർശിനിയും
പരപ്പ : രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ പ്രതിഭാനഗർ, പട്ട്ളം അങ്കണവാടികളിലെ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും മധുരപലഹാരങ്ങളുമായി പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ എത്തി. തുടർച്ചയായ അഞ്ചാം വർഷമാണ് കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളുമായി പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം ശിശുദിനം ആഘോഷിക്കുന്നത്.
ഫോറം സെക്രട്ടറി മഹേഷ് കുമാർ, വളണ്ടിയർമാരായ ശബരി രാജ്, അരുൺ ഭാസ്കരൻ, അഭിജിത്ത്, നിധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
No comments