സേഫ് കാസറഗോഡ് പദ്ധതിയുടെ ഭാഗമായി ചിറ്റാരിക്കാലിൽ ലഹരി വിമുക്ത സമിതി രൂപീകരണം നടത്തി
ചിറ്റാരിക്കാൽ: ഗോക്കടവ് ഉദയ ആട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിൽ വെച്ച് കാസറഗോഡ് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെടുന്ന സേഫ് കാസറഗോഡ് പദ്ധതിയുടെ ഭാഗമായ് ജില്ലയിലെ ഓരോ പഞ്ചായത്തിലെ ഒരു വാർഡ് ലഹരി മുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ, ചിറ്റാരിക്കൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പ്രഥമ യോഗവും കമ്മറ്റി രൂപീകരണവും നടന്നു.
പ്രവാസി സമൂഹത്തെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുക, യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ മാരകതയിൽ നിന്ന് രക്ഷപ്പെടുത്തുക, വനിതകളെ മുൻനിർത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി എന്നീ ലക്ഷ്യങ്ങളോടെ ചേർന്ന യോഗത്തിൽ വിവിധ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
ഈ പുതിയ കമ്മിറ്റിയുടെ പ്രവർത്തനം ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം, നിരീക്ഷണം, നിയമ സഹായം എന്നിവ നൽകുന്നതിനുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തുന്നതായിരിക്കും.
ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ ബോധവത്കരണം കൂടുതൽ ശക്തിപ്പെടുത്തി സമൂഹം മുഴുവനും ലഹരി മുക്തമാക്കുക എന്ന സാവധാനം പദ്ധതിയുടെ വിജയത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നു. ചിറ്റാരിക്കാൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ, സബ് ഇൻസ്പെക്ടർ അരുണൻ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ സജയൻ , ഗോക്കടവ് ഉദയ വായശാല പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ,സെക്രട്ടറി രാമചന്ദ്രൻ കൂത്തുർ , ജെയിംസ് പുതുശേരി, ടോം വേലംകുന്നേൽ, ശശീന്ദ്രൻ,, ചാക്കോ തെന്നിപ്ലാക്കൽ, ജോയി പെരക്കോട്ടിൽ, മൈക്കിൾ ഇടമുള തുടങ്ങിയവർ സംസാരിച്ചു.
No comments