രാജസ്ഥാനിൽ നിന്നും ചെറിയ വിലയ്ക്ക് പശുക്കളെ ട്രെയിൻ മുഖാന്തിരം നാട്ടിലെത്തിച്ചുകൊടുക്കുമെന്ന പേരിൽ തട്ടിപ്പ് ; മുന്നറിയിപ്പുമായി കാസർഗോഡ് പോലീസ്
നല്ല വിലക്കുറവില്‍ ഓസ്ട്രേലിയന്‍ ജേഴ്സിപശുക്കള്‍ രാജസ്ഥാനില്‍ നിന്നും നാടിലെത്തിച്ച് നല്‍കാമെന്ന വ്യാജേന പണം തട്ടുന്ന സംഘം കേരളത്തില്‍ സജീവം.നിരവധിപേരാണ് ഈ തട്ടിപ്പിലകപ്പെട്ടത്.രാജസ്ഥാനില്‍ നിന്നും പ്രത്യേക ബോഗിയില്‍ നിങ്ങളുടെ അടുത്ത റെയില്‍വേസ്റ്റേഷനില്‍ പശുക്കളെ എത്തിക്കുമെന്നയിരുന്നു ഇവരുടെ വാദം.മുന്‍കൂറായി കുറച്ചു തുക നല്‍കണമെന്നും ബാക്കി നേരില്‍ റെയില്‍വേ സ്റ്റേഷനില്‍ കാണുമ്പോള്‍ നല്‍കിയാല്‍ മതിയെന്നും അറിയിക്കുന്നു.പണം അയച്ചുകൊടുത്താല്‍ പിന്നീട് ഇവരെ യാതൊരു കാരണവശാലും ബന്ധപ്പെടനാവില്ല,ചതി പറ്റിയത് മനസ്സിലാക്കുബോഴേക്കും സമയം വൈകിയിരിക്കും.
ഇത്തരം തട്ടിപ്പ് വിരുതന്മാരെ ജഗ്രതാപൂര്‍വം നേരിടുക . ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം National Cyber Crime Reporting portal ൻ്റെ ടോൾഫ്രീ നമ്പറായ 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ National Cyber Crime Reporting portal ൻ്റെ വെബ്സൈറ്റായ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം.
No comments