നെഹ്‌റു ജന്മദിനം ; കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയ്യംകോട് രാജീവ്ഭവനിൽ പുഷ്പാർച്ചന നടത്തി
കരിന്തളം : നവഭാരത ശില്പി ജവർഹർ ലാൽ നെഹ്റുവിൻ്റെ ജന്മദിനം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയ്യംകോട് രാജീവ്ഭവനിൽ പുഷ്പാർച്ചന നടത്തി.ചായ്യോത്ത് സ്ക്കൂളിലെ വിദ്യാർത്ഥിനി കുമാരി ഗോപിക തിരി തെളിയിച്ചു. കുട്ടികളെ സ്നേഹിച്ച നെഹ്റുവിൻ്റെ ജന്മദിനം ഇന്ത്യായാകെ ആചരിക്കുമ്പോൾ കിനാനൂർ കരിന്തളം മണ്ഡലത്തിൽ ജവഹർ ബാൽ മഞ്ചിൻ്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ശിശുദിനമാചരിക്കുന്നുവെന്ന് ചടങ്ങിന് നേതൃത്വം നല്കി കൊണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീജ്ത്ത് ചോയ്യംകോട്, മണ്ഡലം വൈസ് പ്രസിഡൻ്റ് സി വി ബാലകൃഷണൻ , ട്രഷറർ ജനാർദ്ദനൻ കക്കോൾ, മണ്ഡലം സെക്രട്ടറി ബാലഗോപാലൻ കാളിയാനം, ഷൈലജ ചെറുവ , മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ലക്ഷ്മി ടീച്ചർ, ശ്യാമള കുവാറ്റി, ജിതിൻ , ഐ എൻ ടി യു സി നേതാക്കളായ കുഞ്ഞിരാമൻ, സുനീഷ് തുടങ്ങിയവർ നേതൃത്വം നല്കി.
No comments