Breaking News

വാദ്യശ്രേഷ്ഠ പുരസ്‌കാരം നീലേശ്വരം സന്തോഷ് മാരാർക്ക് സമ്മാനിച്ചു


കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌കാരം നീലേശ്വരം സന്തോഷ് മാരാർക്ക് സമ്മാനിച്ചു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രസമീപം ടെമ്പിൾ വ്യൂ ഓഡിറ്റോറിയത്തിൽ ചേർന്ന അക്കാദമി സംസ്ഥാന കൺവെൻഷനിലാണ് പുരസ്‌കാരം സമ്മാനിച്ചത്.  സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി ലഭിച്ച 100 ല്‍ അധികം നാമനിര്‍ദേശങ്ങള്‍ അക്കാദമി വിദഗ്‌ധ സമിതി പരിശോധിച്ചാണ്‌ പുരസ്‌കാരം നിര്‍ണയിച്ചത്‌. ശില്‍പവും പ്രശസ്‌തിപത്രവും പൊന്നാടയുമടങ്ങിയതാണ്‌ പുരസ്‌കാരം. 49 കാരനായ നീലേശ്വരം സന്തോഷ് മാരാർ 38 വർഷമായി വാദ്യകലാ രംഗത്തുണ്ട്. നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വാദ്യം തസ്തികയിൽ ജോലി ചെയ്തു വരുന്നു. ഗംഗാധര മാരാരുടെയും കൊട്ടില വീട്ടിൽ കമലാക്ഷിയുടെയും മകനാണ്. ഭാര്യ : എം.ബി.ഷീന (സീനിയർ ക്ലാർക്ക്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്). ഒൻപതാം ക്ലാസ് വിദ്യാർത്ഥി ശ്രാവൺ സന്തോഷ്, ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് സന്തോഷ് എന്നിവർ മക്കൾ.

No comments