"താടി വളർത്തി" വിദ്യാർത്ഥിയെയും സഹപാഠികളെയും ആക്രമിച്ചു ; 10 പേർക്കെതിരെ കേസ്
കാസർഗോഡ് : പെരിയ ഗവ. പോളിടെക്നിക്കിൽ താടി വളർത്തി വന്ന വിദ്യാർത്ഥിയെയും സഹപാഠികളായ അഞ്ച് പേരെയും ആക്രമിച്ചു. സംഭവത്തിൽ ഇതേ വിദ്യാലയത്തിലെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളായ കിഷോർ സന്തോഷ്, ജിതേഷ്, ശേഷഗിരി, അഭിനവ്, സൂരജ്, അഭിഷേക് എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തിൽ അർജുൻ, തൊയിബ്, നിഗിൽ, നിധിൻ, അക്ഷയ്, റാഷി, അതുൽ, സിദ്ധാർഥ്, അഭിൻ, സഞ്ജു എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റ ജിതേഷിനോട് താടികളഞ്ഞ് വരാൻ പറഞ്ഞത് അനുസരിക്കാത്തതിന് ആക്രമിച്ചതായാണ് പരാതി. പോളി കോമ്പൗണ്ടിനകത്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. അടിച്ചും തള്ളിയിട്ടും ചവിട്ടിയും പരിക്കേൽപ്പിച്ചതായാണ് പരാതി.
No comments