Breaking News

ഉമ്മയുടെ മരണത്തിന് പിന്നാലെ കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയായ യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു


കാഞ്ഞങ്ങാട് : ഉമ്മയുടെ മര ണത്തിന് പിന്നാലെ യുവാവ് അ ബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു.മാണിക്കോത്ത് മഡിയനിലെ എം.പി.ഇർഷാദാണ്(26) ആണ് മരിച്ചത് . ഇന്നലെ രാത്രിയാണ് മരണ വിവരം നാട്ടിലെത്തിയത്. ഉമ്മ മൈമൂന രണ്ടാഴ്ച മുമ്പാണ് മരിച്ചത്. ഇതേ തുടർന്ന് ഇർഷാദ് ഗൾഫിൽ നിന്നും നാട്ടിലെത്തി മരണാനന്തര ചടങ്ങ് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് മടങ്ങിയത്. അബുദാബിയിൽ കച്ചവടം നടത്തുകയായിരുന്നു. വൈകീട്ട് 6 മണിയോടെ സ്വന്തം കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാറപ്പള്ളിയിലെ അമീറയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

No comments