ബസ് തട്ടി വൃദ്ധൻ മരിച്ചു
കാഞ്ഞങ്ങാട് : കെ എസ്സ്ആർ.ടി.സി ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറങ്ങാടി സ്വദേശിയായ വയോധികൻ മരിച്ചു. ആറങ്ങാടി പള്ളിക്ക് സമീപത്തെ ഇബ്രാഹീം മുസ്ലിയാരുടെ മകൻ സി.എച്ച്. അബൂബക്കറാണ് (76) മരിച്ചത്. പള്ളിക്കരയിലെ മരമില്ലിൽ സെക്യൂരിറ്റി ജോലിക്കാരനാണ്. കഴിഞ്ഞ 19 ന് രാത്രി 8.45 ന് പ ള്ളിക്കര മേൽപ്പാലത്തിന് സമീപമാണ് അപകടം. മില്ലിൽ നിന്നും ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് നടന്നുപോകവെയാണ് ബസ് തട്ടിയത്. ഇന്ന് രാവിലെയാണ് മരണം. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കെ.എസ്.ആർ.ടി. ഡ്രൈവറുടെ പേരിൽ ബേക്കൽ പോലീസ് കേസെടുത്തു. ആറങ്ങാടിയിലെ റുഖിയ സഹോദരിയാണ്.
No comments