എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല "സർഗലയം 2024 "ന്റെ ഭാഗമായി വെള്ളരിക്കുണ്ടിൽ നിന്നും കല്ലൻചിറയിലേക്ക് വിളംബരറാലി നടന്നു
വെള്ളരിക്കുണ്ട് : കല്ലഞ്ചിറയിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല "സർഗലയം 2024 "ന്റെ ഭാഗമായി വെള്ളരിക്കുണ്ടിൽ നിന്നും കല്ലൻചിറയിലേക്ക് വിളംബരറാലി നടന്നു.
വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ നിന്നും മെഗാ ദഫ് മുട്ട് കളുടെയും, വിവിധ മദ്രസ വിദ്യാർത്ഥികളുടെ സ്കൗട്ട്, ദഫ്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെയുള്ള വർണ്ണ ഷഭളമായ വിളംബരറാലി നടന്നു. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി സംയുക്ത ജമാ അത്ത് വൈസ് പ്രസിഡന്റ് വി കെ അസീസ് ഹാജിക്ക് പതാക കൈമാറി വിളംബരറാലി ഉത്ഘാടനം ചെയ്തു സമസ്തയുടെയും, പോഷക സംഘടനകളുടെയും വിവിധ നേതാക്കൾ സംബന്ധിച്ചു . തുടർന്ന് വിളംബരറാലി കല്ലൻ ചിറ വലിയത്തുല്ലാഹി മഖാമിൽ സമാപിച്ചു . കല്ലൻചിറ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് വി എം മുഹമ്മദ് ബഷീർ പതാക ഉയർത്തി . തടർന്നു 8മണിക്ക് ബിരിക്കുളം ദാറുൽ ഫലാഹ് മെഗാ ദഫ് സംഘത്തിന്റെ ദഫ് മുട്ട് പ്രദർശനം ഉണ്ടായിരിക്കും
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ സമസ്ത കേരള സുന്നിസ്റ്റുഡന്റ് ഫെഡറേഷൻ ആയിരക്കണക്കിന് കലാ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു അവസരങ്ങളും വേദികളും ഒരുക്കികൊടുത്തുകൊണ്ട് സംസ്ഥാനത്തലത്തിൽ സംഘടിപ്പിക്കുന്ന സർഗലയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കാഞ്ഞങ്ങാട് മേഖല തല സർഗലയം 2024 ഇതംപ്രഥമമായി കാഞ്ഞങ്ങാടിന്റെ മലയോര മേഖലയിലെ സമസ്തയുടെ ഈറ്റില്ലമായ കല്ലഞ്ചിറയിൽ വെച്ച് നവംബർ 21,23,24 തിയ്യതികളിലായാണ്
നടക്കുന്നത് .4വേദികളിലായി 500ഓളം കലാ പ്രതിഭകളാണ് വിവിധ100ഓളം ഇനങ്ങളിലായി മാറ്റുരക്കുന്നത്
No comments