യുട്യൂബർ അർജ്യുവും അപർണ പ്രേംരാജും വിവാഹിതരായി
അര്‍ജ്യു എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗര്‍ അര്‍ജുന്‍ സുന്ദരേശനും അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജും വിവാഹിതരായി. അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ വ്ലോഗർക്ക് ആശംസയുമായി രംഗത്ത് എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഈ വർഷം ജൂലൈയിൽ ആണ് അർജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒപ്പം അപർണയെയും പരിചയപ്പെടുത്തിയിരുന്നു. "റൈറ്റ് പേഴ്‌സണ്‍ അറ്റ് റൈറ്റ് ടൈം എന്ന് കുറിച്ചിട്ടുണ്ട്", എന്നായിരുന്നു അന്ന് അർജ്യു സോഷ്യൽ മീഡിയയിൽ കുറിച്ചത്. "നീയെന്നില്‍ ചിരിയുണര്‍ത്തുന്ന പോലെ മറ്റാര്‍ക്കും സാധിക്കില്ല"എന്നായിരുന്നു അപർണ കുറിച്ചത്. ഒപ്പം ഫോട്ടോകളും ഇരുവരും പങ്കുവച്ചിരുന്നു.
യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും അര്‍ജുന് മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അണ്‍ഫില്‍റ്റേഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിലൂടെ ഷോ അവതരിപ്പിക്കുന്ന അപര്‍ണ അറിയപ്പെടുന്ന അവതാരക കൂടിയാണ്. അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ വിവിധ പരിപാടികളുടെ അവതാരകയായും എത്തിയിരുന്നു. റോസ്റ്റിംഗ് വീഡിയോകളിലൂടെ ശ്രദ്ധനേടിയ ആളാണ് അര്‍ജ്യു.
No comments