Breaking News

വെടിക്കെട്ട് അപകടത്തിൽ യുവാക്കളുടെ മരണം: കിനാവൂർ കണ്ണൻകുന്ന് ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം ഒഴിവാക്കി


നീലേശ്വരം : അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ കിനാവൂർ കണ്ണൻകുന്നു ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രവുമായി ബന്ധപെട്ട മൂന്ന് യുവാക്കളുടെ മരണത്തെ തുടർന്ന് ക്ഷേത്രത്തിലെ ഈ വർഷത്തെ തെയ്യക്കോലങ്ങളോട് കൂടിയ കളിയാട്ടം ഒഴിവാക്കി. ക്ഷേത്ര സ്ഥാനികന്മാരുമായി ആലോചിക്കുകയും ക്ഷേത്രം തന്ത്രിയുടെ കൂടി അഭിപ്രായം സ്വീകരിച്ചാണ് തെയ്യം കെട്ടും മറ്റും ഒഴിവാക്കി ക്ഷേത്രത്തിലെ ചടങ്ങുകൾ നടത്തിയാൽ മതി എന്ന കൂട്ടായ തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ആചാരസ്ഥാനികർ, ക്ഷേത്രം കോയ്മ, ക്ഷേത്രം അവകാശികൾ, വാല്യക്കാർ, യുവജന കമ്മിറ്റി അംഗങ്ങൾ, വനിതാകമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും വിപുലമായ അടിയന്തിര യോഗം വിളിച്ചു ചേർത്താണ് നിവിലുള്ള ദുഃഖസാന്ദ്രമായ സാഹചര്യത്തിൽ കളിയാട്ടം നടത്തേണ്ടതില്ലെന്നും എന്നാൽ ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ നടത്താമെന്നും തീരുമാനിച്ചത്.

No comments