ബദിയടുക്ക മാന്യ അയ്യപ്പ ഭജനമന്ദിരത്തിലും മോഷണം; ആറു ലക്ഷം രൂപ വില വരുന്ന വെള്ളി നിർമ്മിത അയ്യപ്പ ഛായാഫലകവും പണവും കവർന്നു
ബദിയടുക്ക മാന്യ അയ്യപ്പ ഭജനമന്ദിരത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ആറു ലക്ഷം രൂപ വില വരുന്ന വെള്ളി നിര്‍മ്മിത അയ്യപ്പ ഛായാഫലകം കവര്‍ന്നു. ഗോപുരത്തിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് പണവും കവര്‍ന്നിട്ടുണ്ട്. ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന റൂം പറത്തുനിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. ഇതിന് ശേഷമായിരുന്നു മോഷണം നടത്തിയതെന്നാണ് നിഗമനം.
No comments