ചെറുപുഴ തിരുമേനിയിൽ ദുരൂഹ സാഹചര്യത്തിൽ കർഷകനെ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ചെറുപുഴ: ദുരൂഹ സാഹചര്യത്തിൽ കർഷകനെ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുപുഴ തിരുമേനി മുതുവത്തെ ചുനയമ്മാക്കൽ സണ്ണി എന്ന മാത്യു (62) വിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈദ്യുതി തൂണിന് ചേർന്നാണ് മൃതദേഹം കാണപ്പെട്ടത്. ഷോക്കേറ്റാണ് മരണമെന്നാണ് സംശയം. വന്യമൃഗ ശല്യം കാരണം വൈദ്യുതി പ്രവഹിപ്പിച്ചാതാണോ എന്ന സംശയത്താൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭാര്യ: ജൈനമ്മ മക്കൾ: ടോബിൻ, ഫെബിൻ, ബിബിൻ. ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
No comments