Breaking News

ഭീമനടി ടെലിഫോൺ എക്സ്ചേഞ്ചിൽ സി.എസ്.സി കൗണ്ടർ ഉദ്ഘാടനം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. സി.ഇസ്മായിൽ നിർവഹിച്ചു


ഭീമനടി : ടെലിഫോൺ എക്സ്ചേഞ്ചിൽ സി.എസ്.സി കൗണ്ടർ ഉദ്ഘാടനം വെസ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. സി.ഇസ്മായിൽ നിർവഹിച്ചു.

വെസ്റ് എളേരി ഗ്രാമപഞ്ചായത്ത് 2 വാർഡ് മെമ്പർ ടിവി രാജീവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ട അതിഥിയായി ബിഎസ്എൻഎൽ കാഞ്ഞങ്ങാട് എ.ജി.എം ജയ്ദീപ് പങ്കെടുത്തു.ചടങ്ങിന് നിലേശ്വരം സബ് ഡിവിഷണൽ  എഞ്ചിനീയർ ഹാഷിർ, ജെ ടി.ഒ യു രതീഷ് കുമാർ ,കെ.വി. സജി ,ആകാശ് പ്രസംഗിച്ചു. 

ഇവിടെ നൽകുന്ന സേവനങ്ങൾ

1.പുതിയ സിം കാർഡ്

2.ഡ്യൂപ്ലിക്കേറ്റ് സിം കാർഡ്

3.മൊബൈൽ നമ്പർ പോർട്ടബിലിറ്റി.

4.FTTH വൈഫൈ കണക്ഷൻ

5.FTTH ബിൽ പേയ്മെൻ്റ് 

6.മൊബൈൽ ബിൽ പേയ്മെൻ്റ്.

7.4G 5G സിം അപ്ഗ്രേഡേഷൻ.

No comments