"ഭീമനടി ടൗൺ ഇനി മുതൽ ഹരിത സുന്ദര ടൗൺ" വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാനാട്ട് ഹരിതസുന്ദര ടൗൺ പ്രഖ്യാപനം നടത്തി
ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിൻ്റെ ആസ്ഥാനമായ ഭീമനടി ടൗൺ ഇനി മുതൽ ഹരിത സുന്ദര ടൗൺ. മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്ത് , കുടുംബശ്രീ,ഹരിത കർമ്മ സേന,വ്യാപാരികൾ ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ടൗൺ ശുചീകരണത്തിന് ശേഷം ബസ്സ്റ്റാൻ്റ് പരിസരത്ത് വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാനാട്ട് ഹരിതസുന്ദര ടൗൺ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹൻ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായിൽ ,മെമ്പർമാരായ ടി.വി.രാജീവൻ ,കെ.കെ.തങ്കച്ചൻ ,ഇ.ടി. ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ സജി പി ജോസഫ് ,ടി.വി. വസന്ത പ്രസംഗിച്ചു
No comments