Breaking News

കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കേ പുലിയന്നൂർ ഗവ: എൽ.പി സ്കൂളിൽ പൂർത്തിയാക്കിയ അസംബ്ലി ഹാൾ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. രവി ഉൽഘാടനം ചെയ്തു


കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കേ പുലിയന്നൂർ ഗവ: എൽ.പി സ്കൂളിൽ പൂർത്തിയാക്കിയ അസംബ്ലി ഹാൾ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. രവി ഉൽഘാടനം ചെയ്തു.

വൈസ് 'പ്രസിഡൻ്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി: എൻജിനിയർ കെ ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. ശകുന്തള മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി ചന്ദ്രൻ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാരായ സി.എച്ച് അബ്ദുൾ നാസർ, കെ.വി അജിത് കുമാർ, ഷൈജമ്മ ബെന്നി, പഞ്ചായത്തംഗങ്ങളായ , ഉമശൻ വേളൂർ കെ. യശോദ ,

സി.ഡി.എസ് ചെയർപേഴ്സൻ ഉഷാ രാജു, എം.പി ടി എ പ്രസിഡൻ്റ് നിഖില അരുൺ, സ്കൂൾ ലീഡർ അപർണ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ രവി പടിഞ്ഞാറ്റയിൽ സ്വാഗതവും, പി.ടി.എ പ്രസിഡൻ്റ് യു പ്രമോദ് യു നന്ദിയും പറഞ്ഞു.

No comments