Breaking News

പെരിയങ്ങാനത്ത് ഇടിമിന്നലിൽ നാശനഷ്ടം...


പരപ്പ : പെരിയങ്ങാനത്ത് ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. പെരിയങ്ങാനത്തെ ഓലക്കര കൃഷ്ണൻ നായരുടെ വീടിന് ഇടിമിന്നലേറ്റ് സാരമായ നാശനഷ്ടം സംഭവിച്ചു. ആൾനാശമില്ല. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും  വയറിംഗും നശിച്ചുപോയി. കോൺഗ്രീറ്റ് സ്ലാബുകൾ ഇളകിത്തെറിച്ചിട്ടുണ്ട്. സമീപത്തെ തെങ്ങ് രണ്ടായി പിളർന്നു പോയി. ഒരു പ്ലാവും നശിച്ചിട്ടുണ്ട്.   അയൽവാസിയായ മേപ്പുറത്ത് ഏലിയാമ്മയുടെ വീടിൻ്റെ മെയിപ്പിച്ചിനും ചുമരിനും സാരമായ കേടുപാടുണ്ടായിട്ടുണ്ട്.

No comments