Breaking News

പനത്തടി സെക്ഷനിലെ പനത്തടി റിസർവ് ഫോറസ്റ്റിൽ മാലിന്യം തള്ളിയ ആൾക്കെതിരെ കേസെടുത്ത് വനം വകുപ്പ്


രാജപുരം:  പനത്തടി സെക്ഷനിലെ പനത്തടി റിസര്‍വ് ഫോറസ്റ്റില്‍ മാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്. ചുള്ളിക്കര സ്വദേശിക്കെതിരെയാണ് കേസ്. മാലിന്യം തള്ളാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും മാലിന്യവും കസ്റ്റഡിയിലെടുത്തു. പനത്തടി റിസര്‍വ് ഫോറസ്റ്റില്‍ ചുള്ളിക്കര - കൊട്ടോടി റോഡിന്റെ ഓരത്തെ വനത്തിലാണ് രണ്ട് ചാക്കില്‍ നിറയെ പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. മാലിന്യത്തില്‍ നിന്നും ലഭിച്ച വാഹനത്തിന്റെ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാലിന്യം തള്ളിയതിന് കള്ളാര്‍ പഞ്ചായത്ത് 10,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.


No comments