മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ബളാൽ പഞ്ചായത്തിലെ കൊന്നക്കാട്, വേളളരിക്കുണ്ട് ടൗണുകളെ സൗന്ദര്യവത്ക്കരണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു
വെള്ളരിക്കുണ്ട് : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ബളാൽ പഞ്ചായത്ത് കൊന്നക്കാട്. വേളളരിക്കുണ്ട് ടൗണുകളെ സൗന്ദര്യവത്ക്കരണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു..
മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയലും പൂച്ചടികളും ഫല വൃക്ഷതൈകളും വച്ചു പിടിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
കൊന്നക്കാട് ടൗണിൽ നടന്ന സൗന്ദര്യവൽക്കരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു.
വെള്ളരിക്കുണ്ട് ടൗൺ സൗന്ദര്യവൽകരണം നടത്തുന്നതിനായി പഞ്ചായത്ത് 100 ഓളം പൂച്ചെടികൾ വ്യാപാരി വ്യവസായി ഏകോപന സമിതിക്കും ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകർക്കും പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു കെ. ആർ.സന്ധ്യ ശിവൻ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ. ടി. അബ്ദുൾ കാദർ വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ. ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ. പഞ്ചായത്ത് സെക്രട്ടറി ജോസ് എം. ചാക്കോ ജോർജ്ജ് തോമസ്. തുടങ്ങിയവർ പ്രസംഗിച്ചു...
No comments