Breaking News

കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയത്തിന്റെ പുസ്തക ചലഞ്ചിൽ തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് 60 പുസ്തകം നൽകി


പരപ്പ : കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ  പുസ്തക ചലഞ്ചിൽ തോടം ചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് 60 പുസ്തകം നൽകി. ക്ലബ്ബ് സെക്രട്ടറി അനൂപ്, പ്രസിഡൻറ് അയ്യൂബ്,  ക്ലബ്ബ് ട്രഷററും ടാഗോർ വായനശാല ഭരണസമിതി അംഗവുമായ സുധീഷ് ചന്ദ്രൻ ,ക്ലബ്ബ് അംഗങ്ങളായ അജീഷ് കുമാർ, അലാമി, അജീഷ് എം എന്നിവർ വായനശാലയിലെത്തി വായനശാല സെക്രട്ടറി പി.ഗിരീഷിന് പുസ്തകം കൈമാറി.

No comments