Breaking News

ക്ലീനാവാൻ കോടോം-ബേളൂർതട്ടുമ്മൽ ശുചിത്വ ടൗണായി പ്രഖ്യാപിച്ചു

അട്ടേങ്ങാനം : മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിൻ ന്റെ ഭാഗമായി നവംബർ 1 കേരളപ്പിറവി ദിനത്തിൽ തട്ടുമ്മൽ ടൌൺ നെ സമ്പൂർണശുചിത്വ ടൌൺ ആയി പ്രഖ്യാപനം തട്ടുമ്മൽ ടൗണിൽ വച്ചു നടന്നു. പ്രഖ്യാപന പരിപാടി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി ശ്രീജ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ അധ്യക്ഷത വഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസ്, പഞ്ചായത്ത് മെമ്പർമാരായ കെ ബാലകൃഷ്ണൻ,  ബിന്ദു അയറോട്ട്, റിസോഴ്സ് പേഴ്സൺ കെ രാമചന്ദ്രൻ മാസ്റ്റർ, വ്യാപാരി വ്യവസായി പ്രതിനിധികൾ ചന്ദ്രൻ പോർക്കളം, സുരേഷ് പി എന്നിവർ സംസാരിച്ചു. വ്യാപാരികൾ, ചുമട്ടട്ടുതൊഴിലാളികൾ, ഓട്ടോ റിക്ഷ തൊഴിലാളികൾ, ഹരിതകർമസേന പ്രവർത്തകർ, ആശാവർക്കർമാർ കുടുബശീ പ്രവർത്തകർ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രേരക് ലതിക യാദവ് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ സന്ദേശം വിളിച്ചോതുന്ന ബോർഡുകൾ വിവിധ യിടങ്ങളിൽ സ്ഥാപിച്ചു.നാട് പൂർണമായും മാലിന്യ മുക്തമാക്കാൻ മുഴുവൻ സഹകരണങ്ങളും ഉണ്ടാകുമെന്നു വ്യാപാരികൾ ഉറപ്പുനൽകി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുമിത്രൻ ഒ.വി.സ്വാഗതവും ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി യമുന നന്ദിയും പറഞ്ഞു.

No comments