മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു ; മകൻ അറസ്റ്റിൽ
നീലേശ്വരം: മകൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന മാതാവ് മരിച്ചു.
നീലേശ്വരം പോലീസ് സ്റ്റേ ഷൻ പരിധിയിലെ ചായ്യോത്ത്, ഇടിച്ചൂട് തട്ടിലെ സുലോചന(65)യാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. നേരത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലോചനയെ കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഒക്ടോബർ 9 ന് രാത്രിയിൽ മദ്യലഹരിയിലെത്തിയ മകൻ സുനീഷ് (35)ആ ണ് സുലോചനയെ ചുമരിലേയ്ക്ക് തള്ളിയിട്ടത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത നീലേശ്വരം പോലീസ് സുനീഷിനെ അറസ്റ്റു ചെയ്തിരുന്നു. റിമാന്റിൽ കഴിയുന്ന സുനീഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു.
No comments