പെരിയങ്ങാനം ഖാദി കേന്ദ്രത്തിൽ നിർമ്മിച്ച വനിത ശുചിത്വ സമുച്ചയത്തിന്റെ ഉത്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിർവഹിച്ചു
പരപ്പ : പെരിയങ്ങാനം ഖാദി വനിതാ ശുചിത്വ സമുച്ചയം ഉത്ഘാടനം ചെയ്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയനിന്റെ ഭാഗമായി പെരിയങ്ങാനം ഖാദി കേന്ദ്രത്തിൽ നിർമ്മിച്ച വനിത ശുചിത്വ സമുച്ചയത്തിന്റെ ഉത്ഘാടനം
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ അധ്യക്ഷത വഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗം മനോജ് തോമസ്, ഖാദി ഇൻസ്‌ട്രക്റ്റർ സുശീല കെ വി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഹാസ്. സി. എം. സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജയരാജൻ പി കെ നന്ദിയും പറഞ്ഞു
No comments