Breaking News

ഇരട്ടി മധുരം ; കാസർഗോഡ് ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിങ്ങിൽ ഒന്നാം സ്ഥാനം നേടി കോളംകുളത്തെ ഇരട്ട സഹോദരിമാർ..


പരപ്പ :  കോളംകുളം നാടിനു അഭിമാനമായി ഇരട്ട സഹോദരിമാർ. കാസർഗോഡ് ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റിൽ മോഡലിങ്ങിൽ എ ഗ്രേയിഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്  ഇരട്ട സഹോദരിമാരായ ഹരിച്ചന്ദനയും ഹരിനന്ദനയും. പരപ്പയിലെ ചുമട്ടു തൊഴിലാളി എം കെ ഹരിയുടെയും അനുഷയുടെ മക്കളാണ് ഈ സഹോദരിമാർ.പരപ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും.

No comments