മലയോരത്തെ തേൻമധുരം ഖത്തറിലും ലഭിക്കും തേൻ കയറ്റുമതി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നിർവഹിച്ചു
കാസര്‍കോടിന്റെ മലയോരത്ത് നിന്നുള്ള തേന്‍ മധുരം കടല്‍ കടക്കുന്നു. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേന്‍ രുചി ഇനി ഖത്തറിലും ആസ്വദിക്കാം. കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും നബാര്‍ഡിന്റെയും എ.പി.ഇ.ഡി.എയുടേയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന മുന്നാട് പള്ളത്തിങ്കാല്‍ തുളുനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഉത്പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ മിഷന്‍ ആയിരം സ്‌കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജില്ലയില്‍ നിന്നുള്ള സ്ഥാപനമാണ് ഇത്. തേന്‍ കയറ്റുമതി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വഹിച്ചു. ബേഡടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ അധ്യക്ഷത വഹിച്ചു. സി.പി.സി.ആര്‍.ഐ മുന്‍ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോക്ടര്‍ കെ.മുരളീധരന്‍ പ്രഭാഷണം നടത്തി. തുളുനാട് ഇക്കോ ഗ്രീന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അന്നമ്മ ജോസ് കയറ്റുമതി സംബന്ധിച്ച് വിശദീകരിച്ചു. എ.പി.ഇ.ഡി.എ കേരള-കര്‍ണാടക മേഖലാ മേധാവി യൂ.ധര്‍മ്മറാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ എ.സുരേന്ദ്രന്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ഷാരോണ്‍ വാസ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം ജ്യോതികുമാരി, സിപിസിആര്‍ഐ കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രതിനിധി കെ.മണികണ്ഠന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, കൃഷി ഓഫീസര്‍ ലിന്റ ഐസക് എന്നിവര്‍ സംസാരിച്ചു. തുളുനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍മാരായ ഫിലിപ്പ് തോമസ് സ്വാഗതവും കെ.എ ജോര്‍ജ് കുട്ടി നന്ദിയും പറഞ്ഞു. കാസര്‍കോട് സിപിസിആര്‍ഐ ആണ് ഇവര്‍ക്ക് സാങ്കേതിക സഹായം നല്‍കിയത്.
No comments