വനിതാ സംരംഭകർക്ക് തേനീച്ച വളർത്തൽ പരിശീലനവും തേനീച്ച പെട്ടി വിതരണവും നടത്തി
ചുള്ളിക്കര: ഡോൺ ബോസ്കോ ചുള്ളിക്കരയിലെ വീ ലൈവ് പ്രൊജക്ടിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് തേനീച്ച വളർത്തൽ പരിശീലനവും തേനീച്ച പെട്ടിവിതരണവും നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ തേനീച്ച പെട്ടി വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്‌കോയിലെ റെക്ടർ ഫാ.സണ്ണി തോമസ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ പരിപാടിയിൽ മുഖ്യ അതിഥിയായി. പി.വി.മാത്യു തേനീച്ച വളർത്തൽ പരിശീലനം നൽകി. വീ ലൈവ് പ്രൊജക്ടിന്റെ കോർഡിനേറ്റർ എൻ.പി.ശയന നന്ദി പറഞ്ഞു.
No comments