Breaking News

ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവം; പന്തലിന് കാൽനാട്ടി പന്തലിന്റെ കാൽ നാട്ടു കർമ്മം കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ നാരായണൻ നിർവഹിച്ചു


മാലക്കല്ല്: ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള പന്തലിന്റെ കാൽ നാട്ടു കർമ്മം കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ നാരായണൻ നിർവഹിച്ചു. 

 പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി,  പഞ്ചായത്തംഗം മിനി ഫിലിപ്പ്, സണ്ണി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത കെ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്  എച്ച് വിഘ്‌നേശ്വര ഭട്ട്, പനത്തടി പഞ്ചായത്ത് അംഗം ജെയിംസ് കെ ജെ, മാലക്കല്ല് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട്, കള്ളാര്‍ സ്‌കൂള്‍ മാനേജര്‍ സുബൈര്‍ പി, കള്ളാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ്,  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സജി കെ ജെ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് സജി എ സി, സ്റ്റേജ് ലൈറ്റ് ആന്‍ഡ് സൗണ്ട് കണ്‍വീനര്‍ ജിമ്മി ജോര്‍ജ്, ഡെന്നീസ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സജി എം എ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ റഫീഖ് കെ നന്ദിയും പറഞ്ഞു

No comments