ശ്വാസ തടസം അനുഭവപ്പെട്ട കിഴക്കുംകര സ്വദേശി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു
കാഞ്ഞങ്ങാട് :ശ്വാസ തടസം അനുഭവപെട്ട യുവാവ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. കിഴക്കുംകര കുതിരമ്മൽ സി. ബാലൻ ദാക്ഷായണി ദമ്പതികളുടെ മകൻ കെ. അനീഷ് (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ വെച്ച് ശ്വാസമെടുക്കാൻ അനുഭവപ്പെടുകയും തുടർന്ന് വീട്ടുകാർ സ്വാകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ ശ്വസന തടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുന്നുമ്മലിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് . സഹോദരൻ:കെ.പ്രദീപ്.
No comments