Breaking News

കനകപ്പള്ളി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന്റ വൈദ്യുതി സ്വിച്ച് ഓൺ കർമ്മവും കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനാവും നടന്നു


വെള്ളരിക്കുണ്ട് : കനകപ്പള്ളി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന്റ വൈദ്യുതി സ്വിച്ച് ഓൺ കർമ്മവും കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനാവും ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രാജു കട്ടക്കയം നിർവഹിച്ചു.വൈസ് പ്രസിഡണ്ട്‌ എം രാധാമണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ,വാർഡ് മെമ്പർ സന്ധ്യ ശിവൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ,ഷെറിൻ വൈ എസ് ,സുജമോൾ സ്കറിയ, നാജിയ പി കെ എന്നിവർ സംസാരിച്ചു. 

No comments