കിനാനൂർ-കരിന്തളം പഞ്ചായത്ത് കുടുംബശ്രി സി ഡി എസ് വാർഷികാഘോഷം കോയിത്തട്ടയിൽ എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു
കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ കുടുംബശ്രി പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതി സാംസ്ക്കാരിക ഘോഷയാത്രയോടെ ഇരുപത്തിയാറാം വാർഷികാഘോഷത്തിന് തുടക്കമായി. കാലിച്ചാമരത്തു നിന്നും ബാന്റ് വാദ്യം. മുത്തു ക്കുട . വിവിധ വേഷങൾ. കോൽക്കളി, വിവിധ പ്ലോട്ടുകൾ എന്നിവയും അണിനിരന്നു. കോയിത്തട്ടയിൽ നടന്ന പൊതുസമ്മേളനം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. മുദ്രാഗീതം സംഗീതശില്പം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി. കുടുംബശ്രി ജില്ലാ മാഷൻ കോർ ഡിനേറ്റർ ടി.ടി. സുരേ ന്ദ്രൻ ടി.പി. ശാന്ത ഷൈ ജമ്മ ബെന്നി.കെ.വി. അജിത് കുമാർ . ഉമേശൻ വേളൂർ. പാറക്കോൽ രാജൻ കയ നി മോഹനൻ മനോജ് തോമസ് കുര്യാക്കോസ് പ്ലാപ്പറമ്പൻ . പി.ടി. നന്ദകുമാർ . രാഘവൻ കൂലേരി എന്നിവർ സംസാരിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം' ലക്ഷ്മി ഉപഹാരങ്ങൾ വിതരണം ചെയ്തു കുടുംബശ്രി ചെയർ പേഴ്സൺ ഉഷാ രാജു സ്വാഗത സ് കുടുംബശ്രി കിനാനൂർ - കരിന്തളം പഞ്ചായത്ത് കുടുംബശ്രി മെമ്പർ സെക്രട്ടറി ടി.വി. ബാബു നന്ദിയും പറഞ്ഞു തുടർന്ന് അഖിൽ ചന്തേരയുടെ നാടൻ പാട്ട്. വിവിധ കലാപരിപാടികൾ അരങ്ങേറി ഞായർ ഇന്ന് കോയിത്തട്ട കുടുംബശ്രി ഹാളിൽ ഇ. ചന്ദ്ര ശേഖരൻ എം' എൽ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും' .
No comments