ജില്ല സ്കൂൾ കലോത്സവ നഗരി പ്രകൃതി സൗഹൃദമാക്കാനുള്ള ഒരുക്കം അവസാനഘട്ടത്തിൽ ; ഓരിയിൽ ഓലക്കൂട്ടകൾ തയ്യാറാക്കി
ഉദിനൂര്‍ : ജില്ല സ്കൂൾ കലോത്സവ നഗരി പ്രകൃതി സൗഹൃദമാക്കാനുള്ള ഒരുക്കം അവസാനഘട്ടത്തിൽ. ഹരിത പ്രോട്ടോക്കോൾ ഉറപ്പ് വരുത്തിയാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിനെത്തുന്ന പ്രതിഭകളുടെ രജിസ്ട്രേഷന്‍ കാര്‍ഡുകളും നോട്ടീസും തുണിസഞ്ചിയിൽ നൽകും.
വിധികര്‍ത്താക്കള്‍ക്കും ഓഫീസ് ഉപയോഗത്തിനും വിത്തുപേനകൾ വിതരണംചെയ്യും. മുള്ളേരിയ എയുപി സ്കൂൾ 500 തുണിസഞ്ചി തയ്യാറാക്കി നല്‍കി. രജിസ്ട്രേഷന്റെ ഭാഗമായുള്ള സാമഗ്രികള്‍ സ്കൂളുകള്‍ക്ക് വിതരണം ചെയ്യുക ഈ സഞ്ചിയിലായിരിക്കും. വിധികര്‍ത്താക്കള്‍ക്കും ഓഫീസ് ഉപയോഗത്തിനുമായുള്ള 500 വിത്തുപേന ആതിഥേയരായ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ നൽകും.
സ്കൂളില്‍ തന്നെ വിളവെടുത്ത ഉമ, തൊണ്ണൂറാന്‍ വിത്തുകള്‍ നിറച്ചാണ് പേന തയ്യാറാക്കിയത്. കുടുംബശ്രീ സിഡിഎസിന്റെ സഹകരണത്തോടെ മാലിന്യശേഖരത്തിനുള്ള ഓലക്കൂട നിര്‍മാണം ഓരിയില്‍ നടന്നു. 24ന് തുണി, ഓല എന്നിവയില്‍ തയ്യാറാക്കിയ കൊടിക്കൂറയില്‍ പ്രചാരണ ബോര്‍ഡുകള്‍ തയ്യാറാക്കും.
No comments