കഞ്ചാവ് ബീഡി വലിച്ച മൂന്ന് പേരെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി
വെള്ളരിക്കുണ്ട് : വിത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് നിറച്ച ബീഡി വലിച്ച മൂന്ന് പേരെ വിവിധയിടങ്ങളിൽ നിന്നായി പിടികൂടി. വെള്ളരിക്കുണ്ട് ലയൺസ് ബസ് സ്റ്റോപ്പിന് സമീപം നിന്ന് കഞ്ചാവ് നിറച്ച് ബീഡി വലിക്കുകയായിരുന്ന മാലോം സ്വദേശി ടോണി, വെള്ളരിക്കുണ്ട് ആർ ടി ഓഫീസിന് സമീപം റോഡരികിൽ നിന്നും കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന അസറുദ്ധീൻ, കോളംകുളത്ത് നിന്നും നിയാസ് എന്നിവരാണ് പോലീസ് പിടിയിലായത്. മൂന്ന് പേർക്കുമെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.
No comments