Breaking News

ദു:ഖ സാന്ദ്രമായി കിനാനൂർ ഗ്രാമം നഷ്ടമായത് നാടിന്റെ പ്രിയപ്പെട്ടവരായ മൂന്നു യുവാക്കൾ


കരിന്തളം: നാടിന്റെ എല്ലാമായിരുന്ന മൂന്നു യുവാക്കളുടെ അകാലവിയോഗത്തിൽ ദു:ഖ സാന്ദ്രമാണ് തേജസിനിക്കരയിലെ കിനാനൂർ ഗ്രാമം' കഴിഞ മൂന്നു ദിവസമായി കിനാനൂർ - ചോയ്യങ്കോട് . കൊല്ലമ്പാറ ഗ്രാമവാസികൾ ഉറങ്ങിയിട്ടില്ല . നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകത്തിൽ പൊലിഞ കിനാനൂർ റോഡിലെ സി. സന്ദീപിനും കിനാനൂരിലെ കെ.രതീഷിനും കൊല്ലമ്പാറ മഞ്ഞ ളംകാട്ടെ ബിജുവിനും യാത്രാമൊഴി നൽകാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങളാണ് ഞായർ തിങ്കൾ ദിവസങ്ങളിൽ ഒഴുകിയെത്തിയത് 'സി.സന്ദീപിന്റെ ഭൗതീകശരീരം ഞായർ വൈകിട്ടും രതിഷിന്റെ തിങ്കൾ രാവിലെയും . ബിജുവിന്റെ ത് ചൊവ്വാഴ്ച രാത്രി 7 മണിക്ക് കൊല്ലമ്പാറയിലുമാണ് പൊതുദർശനത്തിനുവെച്ചത്. മൂവരുടെയും മൃതദേഹം അവരവരുടെ വീടുകളിൽ എത്തിച്ച് പിന്നീട് ചോയ്യങ്കോട് - ചൂരിപ്പാറ വാതക പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു പ്രിയപ്പെട്ടവരെ അവസാനമായി കാണുമ്പോൾ നിന്ന വരിൽ നിയന്ത്രണം വിട്ട് പൊട്ടി കരയുന്ന രംഗം നെഞ്ച് പിളർക്കുന്നതായി ' കരൾ പിളരും വേദനയോടെയാണ് നാട് ഒന്നാകെ മുന്ന് പേർക്കും അന്ത്യ വിട നൽകിയത് തങ്ങളുടെ പ്രിയപ്പെട്ടവർ നഷ്ടമായ വേദ ന യിൽ നിന്ന് ചോയ്യങ്കോട് . കിനാനൂർ_കൊല്ലമ്പാറ പ്രദേശങ്ങൾ ഇനിയും മുക്ക്തമായിമില്ല. ഉറ്റവരുടെ വിലാപങ്ങളാണ് അകാലത്തിൽ പൊലിഞ്ഞവരുടെ മൂന്ന് വീടുകളിൽ നിന്നും ഉയരുന്നത്. ക്ഷേത്രത്തിൽ വെടി പൊട്ടിച്ചവരുടെ നിരുത്തരവാദിത്യവും അശ്രദ്ധയും കൊണ്ട് നഷ്ടമായത് മൂന്ന് കുടുംബങ്ങളുടെ താങ്ങും തണലുമാണ്. ദു:ഖത്തിൽ കുടുംബത്തോടൊപ്പം ഒട്ടിച്ചേർന്ന് നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രിയ പ്രവർത്തകരും നേതാക്കളും ഉദ്യോഗസ്ഥരും എത്തി. കൊല്ലമ്പാറയിൽ രതീഷിന്റെ മൃതദേഹം പൊതു ദർശനത്തിനു വെച്ചപ്പോൾ ജില്ലാ കലക്ടർക്കു വേണ്ടി തഹസിൽദാർ പി.വി.മുരളി പുഷ്പ്പചക്രമർപ്പിച്ചു 

No comments