കൊല്ലംപാറ കീഴ്മാലയിൽ തേനീച്ച ആക്രമണം ; ഒരാൾക്ക് പരിക്ക്
വെള്ളരിക്കുണ്ട് : കൊല്ലംബാറ കീഴ്മാലയിൽ തേനീച്ച ആക്രമണം. നിരവധി സ്കൂൾ കുട്ടികൾ കടന്ന് പോകുന്ന റോഡിൽ കുട്ടികൾ കടന്ന് പോകവേയാണ് തേനീച്ചകൾ കൂട്ടത്തോടെ ഇളകി വന്ന് അതുവഴി നടന്ന് വരികയായിരുന്ന പ്രദീപനെ കുത്തിയത്. 70 ഓളം തേനീച്ച കുത്ത് ഏറ്റ പ്രദീപൻ അടുത്തുള്ള വീട്ടിൽ ഓടികയറി വാതിൽ അടച്ചത് കൊണ്ടാണ് രക്ഷപ്പെട്ടത്. പ്രദീപൻ്റെ തൊട്ട് മുന്നിലൂടെ കടന്ന് പോയ കുട്ടികൾ അത്ഭുതകരമായ് രക്ഷപെടുകയായിരുന്നു. കീഴ്മാല വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് കൂടിയായ പ്രദീപൻ നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിൽ ചികിൽസയിലാണ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് സന്ദർശിച്ചു.
No comments