Breaking News

ആംബുലൻസിന് വഴി നൽകാതെ അപകടകരമായി കാറോടിച്ചതായി പരാതി കാഞ്ഞങ്ങാടാണ് സംഭവം

കാഞ്ഞങ്ങാട് :  സ്ട്രോക്ക് വന്ന രോഗിയുമായി കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായി കാറോടിച്ചെന്ന് പരാതി. മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്സണ്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ആര്‍.ടി.ഒ രാജേഷ് പറഞ്ഞു. അടിയന്തിര ചികിത്സ വേണ്ട രോഗിയായിരുന്നു ആംബുലന്‍സില്‍. നിര്‍ത്താതെ ഹോണടിച്ചിട്ടും മറ്റ് വാഹനങ്ങള്‍ സൈഡ് നല്‍കിയപ്പോള്‍ കാര്‍ മുന്നില്‍ നിന്ന് മാറാന്‍ കൂട്ടാക്കിയില്ല. പ്രാഥമിക അന്വേഷണത്തില്‍ കാര്‍ വടക്കാഞ്ചേരി രജിസ്ട്രേഷനിലുള്ളതാണ്. ഇത് കൊടുവള്ളി സ്വദേശി മുഹമ്മദ് സഫ്വാന്റേതാണെന്നാണ് വിവരം.

No comments