എം ഡി എം എ യുമായി 2 യുവാക്കൾ കാസർഗോഡ് ടൗൺ പോലീസിൻ്റെ പിടിയിൽ
കാസർഗോഡ് : കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെ നടന്ന പട്രോളിങ്ങിൽ MDMA യുമായി 2 യുവാക്കൾ പിടിയിൽ.ഇന്നലെ ഉച്ചയ്ക് 1:45 നാണ് ഇരുവരും കാസർഗോഡ് ടൗൺ പോലീസിൻ്റെ പിടിയിലാവുന്നത്. കാസർഗോഡ് കുഡലു ഗണേഷ് നഗറിലെ ആളൊഴിഞ്ഞ ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിൻ്റെ മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ എസ് ഐ പ്രദീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തി വരവെ മുൻ സീറ്റിൽ ഇരുന്ന പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു.ഇയാളെ എസ് ഐ പ്രദീഷ് കുമാറും സംഘവും സാഹസികമായി പിടികൂടി.കാറിൻ്റെ ഡാഷ് ബോർഡിൽ നിന്നും 1.24 ഗ്രാം MDMA അടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റ് പോലീസ് കണ്ടെടുത്തു. .ഇരുവര്‍ക്കുമെതിരെ കാസർേഗാഡ് പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 959/24 U/s 22( b ) of NDPS Act പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
No comments