കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വെൽനസ് സെൻ്റർ നവീകരണം ഉൽഘാടനം ചെയ്തു
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ചോയ്യങ്കോട് വെൽനെസ് സെൻ്ററിൻ്റെ നവീകരണവും തുമ്പൂർമുഴിഉൽഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ്റ് ടി.കെ രവി ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ടി.പി ശാന്ത അധ്യക്ഷത വഹിച്ചു. അസി. എൻജിനിയർ കെ ഉണ്ണി റിപ്പോർട്ടവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ. കെ ശകുന്തള. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഏ.വി രാംദാസ് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. പഞ്ചഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷൈജ മ്മ ബെന്നി, സി എച്ച് അബ്ദുൾ നാസർ ,പഞ്ചായത്തംഗങ്ങളായ പി. ധന്യ, ഉമേശൻ വേളൂർ ,കെ കൈരളി, കെ യശോദ എന്നിവരും ഡോ. മേഘ പ്രീയ, ഉഷാ രാജു, കെ. രാജൻ, സുരേഷ് ബാബു, മിനിമോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമൻ കെ. വി. അജിത് കുമാർ സ്വാഗതവും സി.വി. മുരളിധരൻ നന്ദിയും പറഞ്ഞു.
No comments